ആ കെമിസ്ട്രിയാണ് അങ്ങനെ എത്തിയത്, പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് നമിത

ചെന്നൈ: വിവാഹിതയായ ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ അതിനാല്‍ തന്നെ നമിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ച് നമിതയുടെ മറുപടി ഇങ്ങനെ

‘ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു. ഇതേതുടര്‍ന്നാണ് ഗോസിപ്പുകള്‍ കാട്ടുതീപോലെ പടര്‍ന്നത്’

മുതിര്‍ന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്, പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

pathram desk 2:
Related Post
Leave a Comment