ഇതല്ല.. ഇതിനപ്പുറം ചാടിക്കടന്നവാണ് ഈ കെ.കെ ജോസഫ്… ആരാധകരില്‍ നിന്ന് രക്ഷപെടാന്‍ ഗേറ്റ് ചാടിക്കടന്ന് സൂര്യ (വീഡിയോ)

ആരാധകരില്‍നിന്നും രക്ഷപ്പെടാന്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ ഗേറ്റ് ചാടിക്കടക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. ‘ഗ്യാങ്’ എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയില്‍ ‘ഗ്യാങ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ് സൂര്യ എത്തിയത്. സൂര്യയെ കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

സൂര്യയ്ക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആരാധക ബാഹുല്യം കാരണം താരത്തിന് സംരക്ഷണം ഒരുക്കാനായില്ല. തിയേറ്ററിനകത്ത് ഒരുക്കിയ വേദിയില്‍ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. ഈ സമയത്തും വേദിയിലേക്ക് ആരാധകര്‍ തളളിക്കയറാന്‍ ശ്രമിച്ചു. ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ അപ്പോള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. പക്ഷേ ഫലം ഉണ്ടായില്ല. പരിപാടിക്കുശേഷം സൂര്യ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴും ആരാധകര്‍ പുറകേകൂടി. സൂര്യയെ ഒന്നു തൊടുകയായിരുന്നു ആരാധകരുടെ ലക്ഷ്യം.

ഒരു ഘട്ടത്തില്‍ ആരാധകരുടെ ഇടയില്‍പെട്ടുപോയ സൂര്യക്ക് പുറത്തേക്ക് കടക്കാന്‍ വേറെ വഴിയൊന്നും കണ്ടില്ല. ഒടുവില്‍ തിയേറ്ററിലെ ഗേറ്റ് ചാടിക്കടന്നു. സൂര്യയ്ക്കൊപ്പം ആരാധകരും ചാടി. താരത്തെ തൊടാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും വീണ്ടും ശ്രമമുണ്ടായി. ഒടുവില്‍ ഒരു വിധത്തിലാണ് സുരക്ഷാ ജീവനക്കാര്‍ സൂര്യയെ കാറില്‍ കയറ്റിയത്.

pathram desk 1:
Related Post
Leave a Comment