സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്. മൂവരും സംസാര പ്രിയരും തമാശക്കാരുമാണ്. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. ഒരു അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു എന്നും താരം പറയുന്നുണ്ട്.മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട്2വിന്റെ ഷൂട്ടിങിനായി വാഗമണിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വണ്ടി ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നിരുന്ന കുട്ടിയോട് അവനെ വിരട്ടാനായി വെറുതേ പറഞ്ഞു ‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണെന്ന്’.
അവന്‍ പേടിച്ച് പോയി, വീണ്ടും ഞാന്‍ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്റ്റൈലില്‍ പറഞ്ഞു,’നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകള്‍ അകലെയാണ് ഷൂട്ടിംഗ്. കൊച്ചിനെ പേടിപ്പിച്ച് വിട്ടപ്പോള്‍ സംഭവം അവിടം കൊണ്ട് തീര്‍ന്നെന്ന് കരുതിയതാണ്. അപ്പോഴുണ്ട് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തു പന്ത്രണ്ട് പേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെ തന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു.’ ജയസൂര്യ പറയുന്നു.
കുഞ്ചാക്കോ ബോബനെ പറ്റിച്ച കഥയും ജയസൂര്യ പറയുന്നുണ്ട്. സംസാരിച്ചിരിക്കുന്നിടത്ത് നിന്നും ചാക്കോച്ചന്‍ എന്തോ ആവശ്യത്തിന് എഴുന്നേറ്റ് പോയി. ഫോണ്‍ എടുത്തില്ലായിരുന്നു. എന്റെ അരികില്‍ വെച്ചിട്ടാണ് പോയത്. കിട്ടിയ സമയം കൊണ്ട് അവന്റെ ഫെയ്സ്ബുക്കില്‍ കയറി ഞാന്‍ എന്നെത്തന്നെ പുകഴ്ത്തിയൊരു പോസ്റ്റിട്ടു. 5 മിനിട്ട് കഴിഞ്ഞപ്പോഴേക്കും മെസേജിന്റെ പൊടിപൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാന്‍ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘കൂട്ടുകാരനെന്ന നിലയില്‍ നീ ചെയ്യേണ്ട കടമയാണ് ഞാന്‍ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ..’ നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ’. ജയസൂര്യ ചിരിയോടെ പറയുന്നു.
Leave a Comment