പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍

ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. സൂര്യനമസ്‌കാര്‍ എന്ന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ പത്മാവതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സറിങ് കഴിഞ്ഞ പത്മാവതിനും തുടരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചിത്രം ഗുജറാത്തില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അറിയിച്ചു.

സിനിമക്കെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് രജ്പുത് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കര്‍ണി സേനയായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment