എകെജിക്കെതിരായ വിവാദ പരാമര്‍ശം; വി ടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്, വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എംഎല്‍എ വിടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ എംഎല്‍എയോട് വിശദീകരണം തേടുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ബാലപീഡകന്‍ ആയിരുന്നു എകെജി എന്ന ബല്‍റാമിന്റെ പരാമര്‍ശമാണ് എറെ വിവാദത്തിന് ഇടവെച്ചത്. ബല്‍റാം മാപ്പുപറയണമെന്ന് വ്യത്യസ്ത കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎല്‍എ. അതേസമയം നേരത്തെ ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും ബല്‍റാമിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment