വി.ടി ബല്‍റാം എം.എല്‍.എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിക്കിടെ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന് നേരെയും കല്ലേറ്

പാലക്കാട്: എ.കെ.ജി പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വി.ടി.ബല്‍റാം എം.എല്‍.എയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എ പങ്കെടുത്ത പൊതു പരിപാടി അലങ്കോലമായി. പാലക്കാട് ജില്ലയിലെ കൂറ്റനാടില്‍ എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരിന്നു. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ആളുകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചില്ല.

സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്- സി പി ഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എംഎല്‍എ സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പ്രതിഷേധക്കാര്‍ ബല്‍റാമിനെതിരെ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയാണ്. പൊലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.

എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്‌സ്ബുക് കമന്റില്‍ വിവാദം പുകയുകയാണ്. എംഎല്‍എയെ ബഹിഷ്‌കരിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

pathram desk 1:
Leave a Comment