അടിവസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരയ്ക്കായി ബെക്കാമും ഭാര്യയും ചെലവഴിച്ചത് 51 ലക്ഷം രൂപ!!! താരത്തിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് ആരാധകര്‍

ലണ്ടന്‍: പണം കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ധൂര്‍ത്തും കൂടും. എന്നാല്‍ ഇത് കുറച്ച് അധികമായിപ്പോയി. അതേ പറഞ്ഞു വരുന്നത് താരദമ്പതികളായ മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിന്റെയും ഭാര്യ വിക്ടോറിയ ബെക്കാമിന്റെയും കാര്യമാണ്.

കയ്യില്‍ കുറേ പണമുണ്ടെന്നും കരുതി ബെക്കാം ദമ്പതികള്‍ ഇങ്ങനെ ധൂര്‍ത്തടിക്കാമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാധകരുടെ ചോദ്യത്തിനും കാരണമുണ്ട്. അടിവസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള അലമാര വാങ്ങാനായി ഇരുവരും ചിലവാക്കിയത് അറുപതിനായിരം ബ്രിട്ടീഷ് പൗണ്ടാണ്. അതായത് ഏകദേശം 51 ലക്ഷം രൂപ.

ഇംഗ്ലണ്ടിലെ കോറ്റ്സ്വോള്‍ഡ്സില്‍ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്കാണ് ഈ അലമാര വാങ്ങിയത്. ആറു മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 51 കോടി രൂപ) ഈ വീട് നിര്‍മ്മിക്കാന്‍ ചിലവഴിച്ചത്.

pathram desk 1:
Related Post
Leave a Comment