രാഷ്ട്രീയ പ്രവേശനം: നിലപാട് വ്യക്തമാക്കി സൂര്യ, രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തം

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടിപ്പിന്‍ നായകാനായ സൂര്യയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്.

എന്നാല്‍ സൂര്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുക്കുകയാണ് സൂര്യ. അതും കേരളത്തില്‍ വെച്ച്. കൊച്ചിയില്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ താന സേര്‍ന്ത കൂട്ടത്തിന്റെ പ്രെമോഷന് എത്തിയതായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ വരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. ‘അഗരം’ എന്നൊരു എന്‍.ജി.ഒ തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമൂഹത്തിനുവേണ്ടി എന്തെങ്കിലും ഞാന്‍ ചെയ്യുന്നതെങ്കില്‍ അത് ‘അഗരം’ വഴിയായിരിക്കുമെന്നും മറിച്ച് രാഷ്ട്രീയത്തിലൂടെ ആകില്ലെന്നും സൂര്യ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയപ്രവേശനത്തെ കുറിച്ചും സൂര്യ മനസ്തുറന്നു. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് വരുന്നത് എല്ലാം മനസ്സിലാക്കിയിട്ടാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രണ്ടുപേര്‍ക്കും അറിയാം. ഇരുവരുടെയും രാഷ്ട്രീയ കാഴ്ചപ്പാട് വ്യത്യസ്തമാണ്. പക്ഷേ ഇരുവര്‍ക്കും ഒട്ടേറെ അനുഭവ സമ്പത്തുണ്ട്. ഒരു എക്സൈറ്റ്മെന്റിന്റെ പുറത്തല്ല അവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എല്ലാം പഠിച്ച് മനസ്സിലാക്കിയിട്ടാണ്. അവര്‍ രണ്ടുപേരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.’ എന്നായിരുന്നു സൂര്യയുടെ മറുപടി.

ജനുവരി പന്ത്രണ്ടിനാണ് സൂര്യയെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന് താന സേര്‍ന്ത കൂട്ടത്തിന്റെ റിലീസ്. ചിത്രത്തില്‍ മലയാളിയായ കീര്‍ത്തി സുരേഷ് ആണ് നായികയാവുന്നത്.

pathram desk 1:
Leave a Comment