പണത്തിന്റേയും അധികാരത്തിന്റേയും കളിയായി ക്രിക്കറ്റ്, ഒരു മത്സരവും കളിക്കാതെ സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടി എം.പിയുടെ മകന്‍

ന്യൂഡല്‍ഹി: സീസണില്‍ ഒരു മത്സരവും കളിക്കാതെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ സര്‍തക് രഞ്ജന്റെ സെലക്ഷന്‍ വിവാദമാകുന്നു. ഹീഹാര്‍ രാഷ്ട്രീയത്തിലെ വിവാദ നേതാവും ആര്‍.ജെ.ഡിയുടെ മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന പപ്പു യാദവിന്റെ മകനാണ് ഒരു മത്സരത്തിനും ഇറങ്ങാതെ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുന്നത്.

2015 ല്‍ ആര്‍.ജെ.ഡി വിട്ട് ജന്‍ അധികാര്‍ പാര്‍ട്ടിയിലൂടെ അധികാരത്തില്‍ വരാന്‍ ശ്രമിച്ച പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇപ്പോഴും നല്ല പിടിപാടുണ്ടെന്ന് തെളിയിക്കുന്നതാണ് സര്‍തക് രഞ്ജന്റെ ടീം അഗത്വം. ദല്‍ഹി ട്വി-20 ക്രിക്കറ്റ് ടീമിലാണ് പപ്പുയാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന്റെ മകന്‍ സെലക്ഷന്‍ നേടിയത്. പപ്പുയാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജന്‍ സോപോളില്‍ നിന്നുള്ള കോണ്‍ഗ്രസ്എം.പിയാണ്.

ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാതെയാണ് സര്‍തക് ദല്‍ഹി ടീമിലിടം പിടിച്ചത്. അതും മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളെ തഴഞ്ഞാണ് സര്‍തക് ടീമിലേത്തിയിരിക്കുന്നത്. അണ്ടര്‍ 23 ടീമിലെ റണ്‍ വേട്ടക്കാരനായ ഹിതെന്‍ ദലാലിനെ റിസര്‍പട്ടികയില്‍പ്പെടുത്തിയപ്പോഴാണ് അതുല്‍ വാസന്‍, ഹരി ഗിഡ്വാനി, റോബിന്‍ സിങ് ജൂനിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റി സര്‍തകിനെ ടീമിലേക്ക് തെരഞ്ഞെടുത്തത്.

pathram desk 2:
Related Post
Leave a Comment