പ്രിയന്‍ പറഞ്ഞപോലെ ഫഹദിനെ വെല്ലുമോ ഉദയനിധി സ്റ്റാലിന്‍, മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറിന്റെ ട്രെയിലര്‍ എത്തി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ച മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ റോളില്‍ ഫോട്ടോഗ്രഫറായി എത്തുന്നത് ഉദയനിധിയാണ്.പ്രിയദര്‍ശനാണ് ഈ ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ മഹേഷിന്റെ പ്രതികാരം പോലെയല്ല തമിഴിന്റേതായ എല്ലാ പ്രത്യേകതകളോടും കൂടിയാകും ചിത്രം പുറത്തിറക്കുക എന്നാണ് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍ നിമിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment