അനുഷ്‌കയുടെ നായകനായി ഉണ്ണി മുകുന്ദന്‍, വില്ലനായി ജയറാം….കൂട്ടിന് ആശാ ശരതും: ത്രില്ലടിപ്പിച്ച് ഭാഗ്മതിയുടെ ട്രെയിലര്‍ എത്തി

ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തില്‍ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ ജയറാം ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ അനുഷ്‌കയുടെ നായകനാവുന്നത്. ഒരു ഇടവേളക്ക് ശേഷം ആശാ ശരത് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്.

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രമാണ് അനുഷ്‌കയ്ക്ക് ഭാഗ്മതിയില്‍ ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. തമിഴ് താരം സൂര്യയുടെ സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്.

pathram desk 2:
Related Post
Leave a Comment