മന്ത്രിമോഹത്തിന് വീണ്ടം തിരിച്ചടി കായല്‍ കൈയേറ്റ കേസില്‍ ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്‍.കെ. അഗര്‍വാള്‍, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോള്‍ ഈ കേസ് കേള്‍ക്കാനാവില്ലെന്നും നേരത്തെ ഏത് ബെഞ്ചാണോ പരിഗണിച്ചത് അവിടെ തന്നെ തുടര്‍ന്നും പരിഗണിക്കണമെന്നും ഉത്തരവിട്ടത്.

കായല്‍ കൈയേറ്റ കേസില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്ന അഗര്‍വാള്‍, സപ്രേ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment