ഒടുവില്‍ കണ്ണന്താനം തുറന്നു പറഞ്ഞു, ട്രോളുകള്‍ കണ്ടു മടുത്തു.. ഇനി വാ തുറക്കില്ല..

തിരുവനന്തപുരം: തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല, കണ്ണന്താനം പറഞ്ഞു. മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

pathram desk 1:
Related Post
Leave a Comment