മുകേഷ് സരിത ദമ്പതികളുടെ മകന്‍ നായകനാകുന്ന ചിത്രത്തിലവെ പാട്ട് പുറത്തിറങ്ങി

നടന്‍ മുകേഷിന്റെയും നടി സരിതയുടേയും മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലെ ‘പണ്ടേ നീ എന്നില്‍ ഉണ്ടേ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. നായകനായ ശ്രാവണിനേയും നായിക വര്‍ഷയെയും പോലെ പുതുമ സംഗീതത്തിനും ഉണ്ടെന്ന തന്നെ പറയാം.

രാജീവ് നായരാണന്‍ എഴുതിയ വരികള്‍ പാടിയത് സിദ്ധാര്‍ഥ് മേനോനാണ്. സംഗീതം പ്രകാശ് അലക്‌സും. നിഖില്‍, കൃഷ്ണലാല്‍, മിഥുന്‍ ആനന്ദ്, പ്രകാശ് എന്നിവര്‍ ചേര്‍ന്നുള്ള ബാക്കിങ് വോക്കലാണ് പാട്ടിന്റെ ആകര്‍ഷണം. രാജേഷ് നായരാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ആദ്യ കാഴ്ചയിലിഷ്ടപ്പെടുന്ന പെണ്‍കുട്ടിയോടുള്ള പ്രണയമാണ് പാട്ട്. പ്രേക്ഷകര്‍ക്കും ആദ്യ കാഴ്ചയിലും കേള്‍വിയിലും ഈ ഗാനം ഇഷ്ടമാകും.

pathram:
Related Post
Leave a Comment