ന്യൂ ഇയര്‍ ആഘോഷിക്കാന്‍ അമലയെ കണ്ടില്ല എന്നു പരാതി പറഞ്ഞവര്‍ വിഷമിക്കണ്ട, വീഡിയോ പുറത്ത് വിട്ട് താരം

ഹിമാലയത്തില്‍ ന്യൂ ഇയര്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ താരം അമല പോള്‍. ഹിമാലയത്തില്‍ പുതുവര്‍ഷമാഘോഷിക്കുന്ന ചിത്രവും വീഡിയോയും താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. തനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഇതിനകം തന്നെ ഒരുലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഉത്തരകാശിയില്‍ വിന്‍ഡര്‍ ട്രക്കിങിനായി എത്തിയതാണ് അമല.

ആരാധകര്‍ക്കെല്ലാം പുതുവര്‍ഷം ആശംസിക്കുന്നതിനൊപ്പം എല്ലാവരും സ്വന്തം പാഷന്‍ മുറുകെ പിടിച്ച് മുന്നോട്ടുള്ള യാത്ര തുടരണമെന്നും താരം നിര്‍ദേശിച്ചു. സാഹസികതയേയും അതുപോലെ യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അമല. അടുത്തിടെ ബൈക്കില്‍ ലഡാക്ക് കറങ്ങാനിറങ്ങിയ അമലയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

pathram desk 2:
Related Post
Leave a Comment