വിമാനയാത്രക്കിടെ ഭാര്യക്കൊപ്പമിരുന്ന് മറ്റൊരു യുവതിയുടെ പാന്റ്‌സിനുള്ളില്‍ കൈയ്യിട്ടയാള്‍ കുടുങ്ങി

വാഷിംഗ്ടന്‍: ഭാര്യയ്‌ക്കൊപ്പം വിമാനയാത്ര നടത്തുന്നതിനിടെ തൊട്ടടുത്തിരുന്ന 22കാരിക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 34കാരനായ പ്രഭു രാമ മൂര്‍ത്തിയാണ് വിമാനത്തില്‍ അടുത്തിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാസ് വേഗാസില്‍ നിന്ന് ഡിട്രോയിഡിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.

വിമാനത്തിലെ ജനലിന് അരികിലുള്ള സീറ്റിലായിരുന്നു യുവതി ഇരുന്നത്. ഇതിന് തൊട്ടടുത്ത സീറ്റില്‍ യുവാവും ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയ ശേഷം യുവതി ഉറങ്ങിയപ്പോഴായിരുന്നു ഇയാളുടെ പീഡനശ്രമം. തന്റെ പാന്റ്സും ഷര്‍ട്ടുമെല്ലാം അഴിഞ്ഞ നിലയിലായിരുന്നുവെന്നും പാന്റ്സിന്റെ ഉള്ളില്‍ യുവാവ് കൈ കടത്തിയതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഉടന്‍ തന്നെ വിവരം ഫ്ളൈറ്റ് അധികൃതരെ അറിയിച്ചതായും യുവതി പറയുന്നു. പിന്നീട് വിമാനം ലാന്‍ഡ് ചെയ്ത ശേഷം രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്യുകയായിരിന്നു. അതേസമയം താന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് യുവാവിന്റെ മൊഴി. മരുന്ന് കഴിച്ചതിനാല്‍ യാത്രയില്‍ താന്‍ ഉറക്കമായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഇതൊരു അസാധാരണ സംഭവമാണെന്നും രാമമൂര്‍ത്തിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് മജിസ്ട്രേറ്റ് ജഡ്ജി പറഞ്ഞത്. യാത്രയില്‍ ഒപ്പം സഞ്ചരിച്ച രാമമൂര്‍ത്തിയുടെ ഭാര്യയ്ക്ക് വിഷയത്തെകുറിച്ച് അറിവുണ്ടാകാമെന്നും ജഡ്ജി പറഞ്ഞു. കേസ് പരിഗണിച്ച മിഷിഗനിലെ ഫെഡറല്‍ കോടതി ലൈംഗിക പീഡനശ്രമത്തിനാണ് രാമമൂര്‍ത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment