തീവ്രവാദബന്ധം, ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്യും

കൊച്ചി: കനകമല കേസിലെ പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഷെഹിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. തിങ്കളാഴ്ച വിയ്യുര്‍ ജയിലിലെത്തി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്

കേസിലെ പ്രതി മന്‍സി ബുറാഖുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന് എ്ന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷെഫിന്‍ ജഹാനുമായി ബന്ധമുള്ളവരുടെ വിവരം എന്‍ഐഎ ശേഖരിച്ചിരുന്നു. മന്‍സിത് ഉണ്ടാക്കിയ വാട്സ് ആപ് ഗ്രൂപ്പിലും ഷെഹിന്‍ അംഗമായിരുന്നു. ഷെഫിന്‍ ജഹാന്‍ – മന്‍സി ബുറാഖ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ഭാഗമായി ഷഫ് വാന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍

pathram desk 2:
Related Post
Leave a Comment