മുന്‍ കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരന്‍ എരപ്പാളിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍. ആലപ്പുഴയിലെ പൊതുപരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.തന്നെ ജയിലില്‍ അടക്കാന്‍ ചെന്നിത്തലയ്ക്ക് സുധീരന്‍ കത്തയച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ഇത്തരം സമീപനം സുധീരന്‍ സ്വീകരിക്കില്ല. പെരുന്നയില്‍ നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും ഒന്നും പറഞ്ഞില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്.
നേരത്തെ എംഎം മണിയ്‌ക്കെതിരെയും വെള്ളാപ്പള്ളി അധിക്ഷേപ പ്രസംഗം നടത്തിയിരുന്നു. മണിയുടെ രൂപത്തെക്കുറിച്ചും, നിറത്തെക്കുറിച്ചും പരിഹസിച്ച വെള്ളാപ്പള്ളി കരിങ്കുരങ്ങെന്നും കരടിയെന്നും എംഎം മണിയെ അധിക്ഷേപിച്ചിരുന്നു.ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുളളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Leave a Comment