മോഹന്‍ലാലിന്റെ ഒടിയന്‍ എത്തും മുന്‍പ് മറ്റൊരു ഒടിയന്‍ എത്തുന്നു, നടക്കാതെ പോയ സ്വപ്നങ്ങളാണ് വീണ്ടും കൂടുകൂട്ടുന്നതെന്ന് സംവിധായകന്‍

ഈ വര്‍ഷം സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിന്റെ പ്രമേയവും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മേക്കോവറുമൊക്കെയാണ് സിനിമാലോകത്തെ വലിയ ചര്‍ച്ച.ഇപ്പോഴിതാ മറ്റൊരു ‘ഒടിയന്‍’ സിനിമ കൂടി മലയാളത്തിലെത്തുന്നു. പ്രിയനന്ദനന്‍ ആണ് ഒടിയന്‍ പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണന്‍കുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും ഈ ചിത്രമെന്ന് പ്രിയനന്ദനന്‍ പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രബാം ആണ്. ഛായാഗ്രഹണം ഹരി നായര്‍.

സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചു. ‘പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്‌ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നത്.’പ്രിയനന്ദനന്‍ പറഞ്ഞു.2002ല്‍ കറന്റ് ബുക്സ് സുവര്‍ണജൂബിലി നോവല്‍ അവാര്‍ഡ് നേടിയ കൃതിയാണ് ഒടിയന്‍. 2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയൊരു പ്രോജക്ട് പ്രിയനന്ദനന്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

pathram desk 2:
Related Post
Leave a Comment