ദിലീപ് വീണ്ടും എത്തി, ചരിത്രം ചമച്ചവര്‍ക്ക്….വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം: കമ്മാരസംഭവ’ത്തിന്റെ പോസ്റ്റര്‍ എത്തി

ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണിത്. ഫേസ്ബുക്കിൽ ദിലീപിന്‍റെ ഒഫീഷ്യൽ പേജിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്…

”പ്രിയപ്പെട്ടവരെ,

ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.

വളച്ചവർക്ക് സമർപ്പിതം.

ഒടിച്ചവർക്ക് സമർപ്പിതം.

വളച്ചൊടിച്ചവർക്ക്… സമർപ്പിതം.

#കമ്മാരസംഭവം”

കമ്മാരസംഭവതിന്‍റെ സംവിധാനം: രതീഷ് അമ്പാട്ട്, തിരകഥ: മുരളി ഗോപി എന്നിവരാണ്.

pathram desk 2:
Related Post
Leave a Comment