ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാട് ഇച്ഛിക്കുന്നത്, ഇത് സംഭവിക്കണം: രജനീകാന്ത്

ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാടിന് ആവശ്യമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്.

സ്വതന്ത്രസമരകാലം മുതല്‍ പല പ്രക്ഷോഭങ്ങളുടെയും മുന്‍പന്തിയില്‍ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് വീണ്ടുമൊരു സാഹചര്യം സംജാതമായിരിക്കുന്നു. ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാട് ഇച്ഛിക്കുന്നത്. ഇത് സംഭവിക്കണം. നമുക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. ഈ തലമുറയില്‍തന്നെ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണു ഞാന്‍ കരുതുന്നത്- ആരാധക സംഗമത്തിന്റെ സമാഗമത്തില്‍ താന്‍ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ക്കു നന്ദിപറയാനായി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ രജനീകാന്ത് പറഞ്ഞു.

തന്റെ ജീവിതത്തില്‍ അധികം ആളുകള്‍ പുറത്തറിയാത്ത ഒരേടും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു. സ്‌കൂള്‍ പഠനത്തിനുശേഷം താന്‍ കുറച്ചുമാസ കാലത്തേക്ക് ഒരു മാധ്യമ സ്ഥാപനത്തില്‍ പ്രൂഫ് റീഡറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രജനീകാന്ത് വെളിപ്പെടുത്തി.

pathram desk 2:
Related Post
Leave a Comment