സിനിമയിലെ വനിത കൂട്ടായ്മ പിളര്‍പ്പിലേക്ക്, മഞ്ജുവാര്യര്‍ സംഘടന വിട്ടു; അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ സഹ സംഘടന വരുന്നു

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരത്താന്‍ തുടങ്ങിയ വനിതാ സംഘടനാ പിളര്‍പ്പിലേയ്ക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സംഘടനയോട് വിടപറായന്‍ തീരമുാനമെടുത്തെന്ന സൂചനകളാണ് വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിനെ പിളര്‍പ്പിലേയ്ക്ക് നയിക്കുന്നത്. സംഘടനയുടെ തുടക്കത്തില്‍ സജീവമായിരുന്ന പല നടിമാരും വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയോട് മഞ്ജുവാര്യര്‍ അകലം പാലിച്ചുതുടങ്ങയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്കെതിരായ ഓണ്‍ലൈന്‍ വാര്‍ത്ത ഈ സംഘടന ഷെയര്‍ ചെയ്തത്. ഇത്തരമൊരു പ്രവര്‍ത്തനം പല നടിമാരും ചോദ്യം ചെയ്ത് കഴിഞ്ഞു. അതിരുവിട്ട ആക്ടീവിസം സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് നിലപാടാണ് നടിമാര്‍ക്കുള്ളത്.

അതേ സമയം അടുത്ത് തന്നെ ചേരുന്ന അമ്മയുടെ എസക്സിക്യൂട്ടീവ് യോഗം അഭിനേത്രികള്‍ക്ക് മാത്രമായ സഹ സംഘടനയും പ്രഖ്യാപിക്കും. അമ്മയില്‍ തന്നെ വനിതകള്‍ക്ക് മാത്രമായി മറ്റൊരു സഹ സഘടനോയോട് മുതിര്‍ന്ന താരങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. വനിതാ താരങ്ങളുടെ ചാരിറ്റി ഉള്‍പ്പെടെ മറ്റു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമ്മയുടെ തന്നെ സഹ സംഘടനയായി പുതിയ സംഘടന രൂപികരിക്കുക. ഇതോടെ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് വരുമെന്നാണ് സൂചന. ഇതിനോട് മഞ്ജുവാര്യരും താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

ദിലീപ് വിഷയത്തില്‍ അമ്മയിലുണ്ടായ പൊട്ടിത്തെറികള്‍ ഏകദേശം അവസാനിപ്പിച്ച് ഇനി താരങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഭിനതകളോ ചര്‍ച്ചകളോ പാടില്ലെന്ന തീരുമാനമാണ് പലരും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരായി മാധ്യമങ്ങള്‍ മഞ്ജുവാര്യരെ ഉയര്‍ത്തികാട്ടിയിരുന്നെങ്കില്‍ ഇനി അത്തരമൊരു നിലപാടുമായി മുന്നോട്ടില്ലെന്ന് മഞ്ജുവാര്യരും സുഹൃത്തുക്കളോട് സൂചിപ്പിച്ചത്.

എന്നാല്‍ മഞ്ജുവിനൊപ്പം മറ്റും പ്രധാന നടിമാരും സംഘടന വിടുന്നതോടെ വുമണ്‍ ഇന് കളക്ടീവ് അപ്രകസ്തമാകും. താരങ്ങളെ വ്യക്തിപരമായി അക്രമിക്കുന്ന തരത്തിലേയ്ക്കും സിനിമാമേഖലയെ ഭിനിപ്പിക്കുന്ന തരത്തിലേയ്ക്കും സംഘടനയുടെ പ്രവര്‍ത്തനം മാറിയതോടെയാണ് മഞ്ജുവാര്യര്‍ ഗുഡ് ബൈ പറയാന്‍ തീരുമാനിച്ചത്. സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനമുള്‍പ്പെടെ ദിലീപ് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനും വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മുന്‍ പന്തിയില്‍ നിന്ന മഞ്ജുവാര്യര്‍ അപ്രതീക്ഷിതമായാണ് സംഘടനയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment