കസബ വിവാദം അവസാനിക്കുന്നില്ല…ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു

സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ…

കസബ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല . വിവാദം സഹല അതിര്‍വരമ്പുകളും മുറിച്ച് മുന്നേറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍വതി കൊടുത്ത കേസില്‍ രണ്ടു പേരുടെ അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയിലെ വനിതാ സംഘടന മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനവും പോസ്റ്റു ചെയ്തു വിവാദമായി. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് , അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. ‘സാമൂഹികപരമായും രാഷ്ട്രീയപരമായും സാമ്പത്തികപരമായും മതപരമായും ഒക്കെ നമ്മുടെ സമൂഹം ഒരുപാട് പ്രശ്!നങ്ങള്‍ നേരിടുന്ന ഒരു സമയമാണ് ഇപ്പോള്‍. എല്ലായിടത്തും അസഹിഷ്ണുത ആണ്. ഒരു തിരക്കഥാകൃത്തിനെ ഒരിക്കലും ഇതൊന്നും സ്വാധീനിക്കാന്‍ ഇട വരരുത്. എനിക്ക് ഒരു ഫെമിനിസ്റ്റ് ആകാനോ നോണ്‍ ഫെമിനിസ്റ്റ് ആകാനോ കഴിയില്ല. അത് പോലെ ഒരു നിരീശ്വരവാദിയോ മതഭ്രാന്തനോ ആകാനും കഴിയില്ല. അത് കൊണ്ട് ഇത്തരത്തിലെ പുതിയ നിയമങ്ങള്‍ മനസ്സില്‍ വച്ച് ഞാന്‍ എഴുതിയാല്‍ ആ സിനിമകള്‍ക്ക് ആത്മാവ് ഇല്ലാതെയാകും.

ഒരു കഥാപാത്രം സൃഷ്ടിക്കുമ്പോള്‍ മനസ്സില്‍ വയ്ക്കാന്‍ കഴിയുന്ന ഒന്ന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്തണം എന്ന് മാത്രമാണ്. ഒരു തിരക്കഥ എഴുതുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഇതിലേക്ക് കൊണ്ട് വരണം എന്ന് പറഞ്ഞ് ആരും എഴുതാറില്ല. അത് കൊണ്ട് തന്നെ എന്റെ സിനിമയില്‍ ഞാന്‍ കരുതിക്കൂട്ടി ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയിലെ ആ പശ്ചാത്തലം മനസ്സിലാകാതെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് പലതും. സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ. ആ കഥാപാത്രം ഒരു മെയില്‍ ഷോവനിസ്‌റ്റോ സ്ത്രീ വിമോചനവാദിയോ ഒന്നും അല്ല. ഒരു സമൂഹത്തില്‍ തുല്യത വരുന്നത് ആ സമൂഹത്തില്‍ പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും കൂടി ലഭിക്കുമ്പോഴും, അവര്‍ എല്ലാം അതിന്റെതായ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുമ്പോഴും ആണ്.’

pathram:
Leave a Comment