നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ്; തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്ന് കോടതിയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ നീക്കങ്ങള്‍ നടത്തുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക് പോകുന്നു. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുക. നടിയെ ആക്രമിച്ച പ്രധാന പ്രതി പള്‍സര്‍ സുനി സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ, കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചേര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജനുവരി ഒന്‍പതിനു വിധിപറയും

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment