LATEST UPDATES

കേരളത്തിന് പുറത്ത് കൈയടി; കേരളത്തിൽ ആക്രമണം — ‘കാട്ടാളൻ’ ചർച്ചയാകുന്നു

· · 1 min read
Share: Copied!

ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്ത കാട്ടാളൻ എന്ന ചിത്രത്തിന് കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അവതരണ ശൈലി, സാങ്കേതിക മികവ്, കഥയുടെ വ്യത്യസ്തത എന്നിവയെ പ്രശംസിച്ച് കേരളത്തിനു പുറത്തുള്ള നിരവധി പേർ സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോൾ, കേരളത്തിനുള്ളിൽ സിനിമയെ ചുറ്റിപ്പറ്റി നെഗറ്റീവ് പബ്ലിസിറ്റി വ്യാപകമായി ഉയർന്നുവരുന്ന സാഹചര്യമാണുള്ളത്.

ഇത് മലയാള സിനിമാ ലോകത്ത് പുതുമയുള്ള ഒരു സംഭവമല്ല. മുൻപും പല സിനിമകളെയും തേജോവധം ചെയ്യുന്ന രീതിയിലുള്ള വിവാദങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട് . ഇന്ന് കാട്ടാളന്റെ ആദ്യ ഷോ തുടങ്ങുന്നതിനു മുൻപേ തന്നെ ചിലർ ട്രോളുകളും സംഘടിത വിമർശനങ്ങളും വഴി ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി സിനിമാപ്രേമികൾ ചൂണ്ടിക്കാണിച്ചിരുന്നു .
അതേസമയം, കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ കാട്ടാളൻ കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

ഭാഷയുടെ അതിരുകൾ കടന്ന് ഒരു മലയാള സിനിമ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ചിലർ പ്രത്യേക ഉദ്ദേശത്തോടെ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി ചെയ്യുന്നത്.
ഒരു സിനിമയുടെ യഥാർത്ഥ വിജയം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചരണങ്ങളോ വിമർശനങ്ങളോ അല്ല, തിയറ്ററിലെ പ്രേക്ഷക പ്രതികരണവും സ്വീകാര്യതയും ആണ് സിനിമയുടെ വിജയം .

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026