BREAKING NEWS

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ ചിത്രത്തിലെ ‘ക്രിഞ്ച്’ വീഡിയോ സോങ് പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. “ക്രിഞ്ച്” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്. വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവർ ചേർന്ന് വരികൾ രചിച്ച ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.

ഒരു പക്കാ ഫാമിലി കോമഡി എൻറർടെയ്നർ ആയി ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം, ഗംഭീര സസ്പെൻസും നിറച്ചാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഇതിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെൻറോ വി. ആൻറോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026