BREAKING NEWS

‘ഫ്ലൈയിംഗ് ടാങ്ക്’, ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം

· · 1 min read
Share: Copied!

 

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകൾ എത്തുന്നു. കരസേനയ്ക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം എത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് അപ്പാച്ചെ എ എച്ച് – 64 ഇ യുദ്ധ ഹെലികോപ്റ്ററുകളാണ് ഉടൻ തന്നെ ഇന്ത്യൻ കരസേനയുടെ പ്രഹര ശേഷി വർധിപ്പിക്കാൻ എത്തുക. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ (5100 കോടിയിലധികം ഇന്ത്യൻ രൂപ) കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് – 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്.

2020 ൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി കരാറൊപ്പിട്ടെങ്കിലും അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ഇത് എത്താൻ വൈകുകയായിരുന്നു. 2024 മെയ്-ജൂൺ മാസങ്ങളിൽ നിശ്ചയിച്ചിരുന്ന ഡെലിവറി 15 മാസത്തിലേറെയാണ് വൈകിയത്. ജൂലൈ 15 നകം മൂന്ന് ഹെലികോപ്റ്ററുകളും, ഈ വർഷം നവംബറോടെ ബാക്കി മൂന്നെണ്ണവും എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ യുദ്ധശേഷി, പ്രത്യേകിച്ച് പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ, ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ജോധ്പൂരിൽ 2024 മാർച്ചിൽ സ്ഥാപിതമായ ആർ ആന്റ് ആർ അപ്പാച്ചെ സ്ക്വാഡ്രൺ ഈ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണ്. അത്യാധുനിക സെൻസറുകൾ, രാത്രി യുദ്ധ സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയാൽ സജ്ജമായ ഈ ഹെലികോപ്റ്ററുകൾ ‘ഫ്ലൈയിംഗ് ടാങ്ക്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം, പടിഞ്ഞാറൻ അതിർത്തിയിലെ യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന് ഈ ഹെലികോപ്റ്ററുകൾ നിർണായകമാകും.

 

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026