BREAKING NEWS

അനൂസിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത് സഹോദരനുമായുള്ള സാമ്പത്തിക തർക്കത്തിൽ, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പോലീസ്. കൂടാതെ പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. അതുമാത്രമല്ല ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പോലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു

അതേസമയം അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസിലായിട്ടുണ്ടെന്നും അനൂസിനെ ഉപേക്ഷിച്ച് അവിടെ നിന്ന് പ്രതികൾ കടന്നു കളയാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇന്നലെ രാത്രി അനൂസിനെ പ്രതികൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് പോലീസ് താമരശ്ശേരി ചുരത്തിനു സമീപം അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.

മെട്രോയിൽ കയറുന്ന സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്യും , ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനൽ, മെട്രോ ചിക്സ് എന്ന പേജിനെതിരെ കേസെടുത്ത് പോലീസ്

 

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026