CINEMA

ഐ ടി രംഗത്ത് നിന്ന് ഒരാൾ കൂടി വെള്ളിത്തിരയിലേക്ക്; സൂരജ് സുകുമാർ സിനിമയിൽ സജീവമാകുന്നു

· · 1 min read
Share: Copied!

കൊച്ചി: സിനിമയിൽ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേർ മലയാള സിനിമയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്.

ഇപ്പോഴിതാപുതുമുഖ നടനായ സൂരജ് സുകുമാർ മലയാള സിനിമയിൽ സജീവമാകുന്നു. പതിനാല് വർഷത്തിലേറെയായി ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സൂരജ് സുകുമാർ. ജോലിത്തിരക്കിനിടയിലും സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന സൂരജ് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന സൂരജ് തന്റെ സിനിമ വിശേഷങ്ങൾപറയുന്നു,

ആദ്യമായി ഞാൻ അഭിനയിച്ച സിനിമയിൽ നല്ല വേഷമായിരുന്നു. പക്ഷേ അത് റിലീസായി എല്ലാവരും ഒന്ന് അറിഞ്ഞു വരുന്ന സമയത്ത് എനിക്ക് ഒന്ന് രണ്ട് നല്ല സിനിമകളും ലഭിച്ചിരുന്നു പക്ഷേ ,ആ സമയത്ത് കോവിഡ് കാരണം സിനിമകൾ ഒന്നും നടന്നില്ല. നിലവിൽ വീണ്ടും സിനിമകളിലൊക്കെ ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര അക്കാദമി നിർമ്മിച്ച ‘ഡിവോഴ്സ് ‘എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. അങ്കം അട്ടഹാസത്തിൽ :”വെട്ടുളി ‘എന്ന് പറയുന്ന ഒരു ക്യാരക്ടറാണ് ചെയ്യുന്നത്.

ഷൈൻ ടോം ചാക്കോ യുടെ കൂടെയും മാധവ് സുരേഷിനെതിരെയും നിൽക്കുന്ന ഒരു കാരക്റ്ററാണ്. സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് സംവിധായകൻ സുജിത്തേട്ടൻ ( സുജിത്ത് എസ് നായരും ) നിർമാതാവ് അനിൽകുമാറേട്ടനും ചേർന്നാണ്. നിർമ്മാതാവായ അനിലേട്ടനും കൂടെ ചേർന്നാണ് സുജിത്തേട്ടനൊപ്പം ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, മലയാളത്തിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്. നല്ല ചിത്രങ്ങളുടെ ഭാഗമാവുക, നല്ല കഥാപാത്രങ്ങൾ ചെയ്യുക. അതാണ് സൂരജിന് അഗ്രഹം. ഇതിനിടയിൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ ജോലികളും പുരോഗമിക്കുന്നുണ്ട്.

BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’ലോറൻസ് ബിഷ്‌ണോയിയോട് മാപ്പുപറയണം’; സൽമാൻ ഖാന് ഭീഷണിയുമായി ശബ്ദസന്ദേശം, ടൈഗർ ഷ്‌റോഫ് വെടിവെപ്പ് കേസിൽ 15 പോലീസ് സംഘങ്ങൾ രൂപീകരിച്ചെന്ന് മുഖ്യമന്ത്രി ഫഡ്‌നവിസ്; നടന്റെ വീടിന് മുന്നിൽ മുന്നിൽ പൂക്കളുമായി ആരാധകർ
20 Oct 2026
BREAKING NEWS
വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം
20 Oct 2026