റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികൾ. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നാണ് ഹൂതികളുടെ അവകാശവാദം. ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിൽ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികൾ പറയുന്നു. അതിനിടെ, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രത നിർദേശം അമേരിക്ക പുതുക്കി. സംഘർഷം വ്യാപിച്ചേക്കുമെന്നും മുൻകരുതൽ വേണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാൻ മുൻകൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി പരേതന്റെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കിയെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒക്ടോബർ 21-നാണ് ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും അധികൃതർ പുറത്തുവിട്ടു. പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാളെ ഒക്ടോബർ 22-ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെയാൾ ഇന്ന് ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലുണ്ടായ ഷെയ്ബ എണ്ണപ്പാടം ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ ഒക്ടോബർ 22-ന് ഡിസ്ചാർജ് ആയി. റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിലാണ്. ഏഴുപേർ ഇതുവരെ ഡിസ്ചാർജ് ആയി. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇന്ത്യക്കാരന്റെ സംസ്കാരം ഒക്ടോബർ 12-ന് റിയാദിൽ നടന്നിരുന്നു. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ വൈദ്യസഹായം ലഭ്യമാക്കിയ സൗദി ഭരണകൂടത്തോടും പ്രാദേശിക അധികൃതരോടും എംബസി നന്ദി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വീണ്ടും ഓർമ്മിപ്പിച്ചു. വ്യോമാക്രമണ പ്രതിരോധങ്ങളുടെയോ, മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവിശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും മുഴുവൻ പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി മുഖ്യമന്ത്രി വിഡി സതീശൻ്റെ നിർദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ 011-23747079, 9310443880( വാട്ട്സ് ആപ്പ്). കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷണൽ റസിഡൻ്റ് കമ്മീഷണറുടെ ചാർജ്ജുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ ജയ്സ്വാറിനെയും റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ ചുമതലപ്പെടുത്തി. കൺട്രോൾ റൂം 24 മണിക്കും പ്രവർത്തിക്കും. എംബസി ഓഫ് ഇന്ത്യ ഇൻ റിയാദ് , കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഇൻ ജിദ്ദ, മറ്റ് ഇന്ത്യൻ എംബസികളുടെയും ഏകോപനത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തനം നടത്തുക.
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
YOU MAY ALSO LIKE
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ് ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
BREAKING NEWS
കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പ്രചരിച്ചു; പക്ഷേ പ്രതിയെ കിട്ടിയില്ല, മുങ്ങി; താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞു, 11 മാസത്തിനുശേഷം ചെന്നൈയിൽ നിന്നും പൊക്കി കേരള പോലീസ്
BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി