BREAKING NEWS

ദിവസങ്ങളോളം വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനവും, 15ല്‍ കൂടുതല്‍ പോക്സോ കേസുകളില്‍ പ്രതിയായ ഉസ്താദിനെതിരെ വീണ്ടും പരാതി

· · 1 min read
Share: Copied!

കാസര്‍കോട്: പതിനഞ്ചില്‍പ്പരം പോക്‌സോ കേസുകളില്‍ പ്രതിയായ മലപ്പുറം ആദവനാട് ഉസ്താദിനെതിരെ  ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 13 കാരനെ ദിവസങ്ങളോളം വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയിലാണ് എംകെ മുഹമ്മദ് ഉസ്താദിനെതിരെ കേസെടുത്തത്. ഇതോടെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ മുഹമ്മദിനെതിരെയുള്ള കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മതപഠന കേന്ദ്രത്തിലെ രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ ഉസ്താദിനെ ഏതാനും ദിവസം മുമ്പാണ് ബീഹാറിലെ ഒളിവുകേന്ദ്രത്തില്‍ മലപ്പുറം ,വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

പ്രതിക്കെതിരെ വളാഞ്ചേരിയില്‍ 14ല്‍പ്പരം പോക്‌സോ കേസുകളുണ്ട്. പ്രസ്തുത കേസുകളിലാണ് അറസ്റ്റ് ചെയ്തത്. ബേക്കലില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ ഉസ്താദിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നു കാണിച്ച് 13കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026