BREAKING NEWS

കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞത് ദുരന്തം ഇരട്ടിയാക്കി,  തമിഴ് മാധ്യമങ്ങൾ, അപകടത്തിനു പിന്നിൽ ഡിഎംകെയുടെ വീഴ്ച- ആരോപണവുമായി ബിജെപി, പോലീസിന് വീഴ്ചയില്ല, പറഞ്ഞതിലും 5 ഇരട്ടി ആളുകൾ ഇരച്ചെത്തി- എഡിജിപി

· · 1 min read
Share: Copied!

ചെന്നൈ: കരൂർ അപകടത്തിന് കാരണം വിജയ് കാരവാന് മുകളിൽ നിന്ന് കുപ്പികൾ എറിഞ്ഞ് കൊടുത്തതാണെന്ന വിമർശനവുമായി തമിഴ് മാധ്യമങ്ങൾ. കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വിജയ് കുപ്പി എറിഞ്ഞുകൊടുത്തതോടെ അതു പിടിക്കാൻ ആളുകൾ തിടുക്കം കാട്ടി. ഇതിനിടയിൽ വലിയ തിക്കും തിരക്കുമുണ്ടായി എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ അപകടത്തിന് പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി പോലീസ് ലാത്തി വീശിയതും വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണിപ്പോൾ.

അതേസമയം 39 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് പിന്നിൽ ഡിഎംകെ സർക്കാരിന്റെ വീഴ്ച്ചയാണെന്ന വിമർശനവുമായി ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്തെത്തി.

തമിഴ്നാട്ടിൽ ഡിഎംകെ പരിപാടികൾക്ക് മാത്രമേ സർക്കാർ ആവശ്യത്തിന് പോലീസ് സുരക്ഷ നൽകുകയുള്ളൂ എന്നും എത്ര പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുൻകൂട്ടി കണക്കാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും ഇത് വലിയ വീഴ്ച്ചയാണെന്നും അണ്ണാമലൈ ആരോപിച്ചു. എന്നാൽ പോലീസിന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്ന് എഡിജിപി പ്രതികരിച്ചു. കരൂറിൽ ദുരന്തമുണ്ടായ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളെന്നും പോലീസ്.

നേരത്തെ പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.

കൺമുൻപിലെ ദുരന്തത്തിൽ പ്രതികരിക്കാതെ മുങ്ങിയ നേതാവ് സമൂഹമാധ്യമത്തിൽ പൊങ്ങി ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്’ എക്സിലൂടെ പ്രതികരിച്ച് വിജയ്

കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തം, അറസ്റ്റ് തീരുമാനം ജുഡീഷ്യൽ അന്വേഷണ റിപ്പോർ‌ട്ട് കിട്ടിയ ശേഷം!! ദുരന്ത ഭൂമി സന്ദർശിച്ച് സ്റ്റാലിൻ, പൊലിഞ്ഞത് 9 കുട്ടികളടക്കം 39 ജീവനുകൾ

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026