ഗവി: പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിയാർ സ്വദേശിയായ 32 വയസുകാരിയെയാണ് ഗവി മീനാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയായതാണ് സംശയം. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്.
മൂഴിയാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.















































