LATEST UPDATES

എല്ലാക്കാര്യത്തിലും ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിച്ചു, ചില കാര്യങ്ങളിലെങ്കിലും ഐസിസി ഇന്ത്യയോട് നോ പറയണം, ഐസിസിയെന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണെന്നാണ് എനിക്കു തോന്നുന്നത്, ഇന്ത്യയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്, ആഞ്ഞടിച്ച് മുൻ വെസ്റ്റിൻഡീസ് താരം

· · 1 min read
Share: Copied!

ദുബായ്: ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് അവസാനിച്ചിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഇന്ത്യയ്ക്കുമെതിരായ വിമർശനങ്ങളുമായി മുൻ താരങ്ങൾ രം​ഗത്തെത്തുന്നത് തുടരുകയാണ്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ആഞ്ഞടിക്കുകയാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരമായിരുന്ന ആൻഡി റോബർട്ട്സ്. എല്ലാ കാര്യങ്ങൾക്കും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന ഐസിസിയെ ‘ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്’ എന്നാണു വിളിക്കേണ്ടതെന്നും മുൻ വെസ്റ്റിൻഡീസ് താരം ഒരു രാജ്യാന്തര മാധ്യമത്തോടു സംസാരിക്കവെ തുറന്നടിച്ചു. ചില കാര്യങ്ങളിൽ നോ പറയണമെന്നും മുൻ താരം പറഞ്ഞുവയ്ക്കുന്നു.

ചാമ്പ്യൻസ് ട്രോഫിയിൽ നന്നായി കളിച്ച താരങ്ങളെ പെറുക്കിയെടുത്ത് ലോകോത്തര ഇലവൻ ഉണ്ടാക്കിയാലും ഇന്ത്യയെ തറപറ്റിക്കാനാവില്ല… പറഞ്ഞത് വേറാരുമല്ല പാക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ഒരു വേദിയിൽ നടത്തിയതിന് വൻ വിമർശനങ്ങളാണ് ഐസിസിക്കു നേരിടേണ്ടിവന്നത്. ഇന്ത്യ ഫൈനലിലേക്കും പിന്നീടു കിരീടനേട്ടത്തിലുമെത്തിയതോടെ ഗ്രൗണ്ടിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചതായി വിമർശനം കടുത്തു. ചാംപ്യൻസ് ട്രോഫിയുടെ സമ്മാനദാനത്തിന് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധികൾ ഇല്ലാത്തതും വിവാദമായിരുന്നു. ഐസിസി ചില കാര്യങ്ങളിലെങ്കിലും ഇന്ത്യയോടു പറ്റില്ലെന്നു പറയണമെന്നു ആൻഡി റോബർട്സ് വ്യക്തമാക്കി.

ദിവസങ്ങൾ മാത്രം.., ക്യാപ്റ്റനാകാൻ പറ്റില്ലെന്ന് കെ.എൽ. രാഹുൽ..!! അതിൻ്റെ കാരണവും വ്യക്തമാക്കി…, പ്രതിസന്ധിയിൽ ഡൽഹി… നയിക്കാൻ ആരെ കണ്ടെത്തും..?

ആൻഡി റോബർട്സിന്റെ വാക്കുകളിങ്ങനെ-‘‘ഇന്ത്യയ്ക്ക് അങ്ങനെ എല്ലാം ലഭിക്കാൻ പാടില്ലായിരുന്നു. ചിലപ്പോഴെങ്കിലും ഐസിസി ഇന്ത്യയോടു നോ പറയണം. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിച്ചു. സെമി ഫൈനൽ എവിടെ കളിക്കുമെന്ന് അവർക്ക് നേരത്തേ തന്നെ അറിയാമായിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ വന്നപ്പോൾ ഇന്ത്യയ്ക്കു മാത്രം യാത്ര ചെയ്യേണ്ട ആവശ്യമില്ല. ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഒരു ടീം മാത്രം എങ്ങനെയാണു യാത്ര ചെയ്യാതിരിക്കുക?’’

‘‘ഐസിസിയെന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നാളെ മുതൽ ക്രിക്കറ്റിൽ നോ ബോളുകളും വൈഡും വേണ്ടെന്ന് ഇന്ത്യ പറഞ്ഞാൽ, ഐസിസി അതിനും എന്തെങ്കിലും വഴി കണ്ടെത്തും.’’

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026