BREAKING NEWS

‘951 രൂപയാണ് ബാങ്ക് ബാലൻസ്, ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല, ഇനി ഞാൻ വേറെ വിവാഹം കഴിച്ചെന്ന് സർക്കാരും വിചാരിച്ചു കാണുമോ?- ചിരിച്ചുകൊണ്ട് കണ്ണുനിറച്ച് രേണു സുധി

· · 1 min read
Share: Copied!

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ രേണു സുധിയോളം വിമർശനങ്ങളേറ്റുവാങ്ങിയ മറ്റൊരാളില്ലെന്നു തന്നെ പറയാം. സപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ എതിർക്കുന്നവരാണ് അധികവും. എന്നാൽ അതിനെയെല്ലാം തരണംചെയ്ത് ജീവിക്കാനുള്ള ഓട്ടത്തിലാണ് രേണു.

രേണുവിന്റെ റീലുകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരു വശത്ത് ഒരു കൂട്ടർ വിമർശനങ്ങൾ കടുപ്പിക്കുമ്പോൾ രേണുവിനെ അവരുടെ വഴിക്കു വിട്ടുകൂടെ എന്നും ഇഷ്ടമുള്ള ജോലി ചെയ്ത് എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നു പറയുന്നവരും ഉണ്ട്. അതേപോലെ വിമർശനങ്ങൾ തനിക്ക് ജീവിക്കാനുള്ള ഇന്ധനങ്ങൾ പോലെയാണെന്നും താനത് കാര്യമാക്കാറില്ലെന്നുമാണ് രേണുവിന്റെ നിലപാട്. തന്റെ സാമ്പത്തികത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ളതാണ് രേണുവിന്റെ പുതിയ അഭിമുഖം.

അവതാരികയ്ക്കു മുന്നിൽ തന്റെ ബാങ്ക് ബാലൻസ് കാണിച്ചുകൊണ്ടാണ് രേണു അഭിമുഖത്തിൽ സംസാരിക്കുന്നത്. ”951 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല, ഞാൻ വേറെ വിവാഹം കഴിച്ചെന്ന് സർക്കാരും വിചാരിച്ചു കാണുമോ? , വേറെ കല്യാണം കഴിച്ചിട്ടൊന്നുമില്ല”, എന്നാണ് രേണു ചിരിച്ചുകൊണ്ട് പറയുന്നത്. രേണു തമാശരൂപേണയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും ഇതെല്ലാം കേട്ട് അവതാരകയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം.

ഇതുകണ്ട് അവതാരകയെ ആശ്വസിപ്പിക്കുന്ന രേണു കരയിപ്പിച്ചല്ലോ എന്നു പറഞ്ഞ് ക്ഷമാപണവും നടത്തുന്നുണ്ട്. ഇതിനിടെ, രേണു കണ്ണു തുടക്കുന്നതും വീഡിയോയിൽ കാണാം. ”കരയിപ്പിക്കാൻ പറഞ്ഞതല്ല. സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞതാണ്. പലരും എന്നെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. അതൊക്കെ സത്യമല്ലെന്ന് തെളിയിക്കണമല്ലോ. എല്ലാവരുടെയും വിചാരം ഞാൻ കോടികൾ ഉണ്ടാക്കുന്നു എന്നാണ്. ചെറിയ ചെറിയ ആൽബങ്ങൾ ചെയ്തും അഭിമുഖങ്ങൾ നൽകിയുമൊക്കെ കിട്ടുന്ന പണമേ ഉള്ളൂ. എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ സാധാരണ ആരോടും പറയാറില്ല. ഇതിപ്പോ സാഹചര്യം വന്നപ്പോൾ പറഞ്ഞുപോയതാണ്”, എന്നും രേണു കൂട്ടിച്ചേർക്കുന്നു.

കേരളത്തിൽ കാട്ടാന ചവിട്ടി കൊന്നവർക്ക് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കൊടുത്തത്, എന്നാൽ ബംഗളൂരു ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വെറും 10 ലക്ഷം, ദുരന്തത്തിന് കാരണക്കാരായ മന്ത്രിമാർ ഉടൻ രാജിവയ്ക്കണം, കർണാടക സർക്കാരിനെതിരെ ബിജെപി

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026