LATEST UPDATES

സ്വത്തുക്കൾ കണ്ടുകെട്ടും? സ്കൂട്ടർ കൊടുക്കാനുള്ളത് 31,000 പേർക്ക്, അനന്തുവിന്റെ ബാധ്യത 230 കോടി രൂപ, ഓഫിസിൽ ഉണ്ടായിരുന്നത് അറുപതോളം ജീവനക്കാർ

· · 1 min read
Share: Copied!

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ ഇനി സ്‌കൂട്ടർ നൽകാനുള്ളത് നൽകാനുള്ളത് 31,000 പേർക്കെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോ​ഗിച്ച് ചുറ്റിക വാങ്ങി

പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യൽമെഷീനും നൽകിയിട്ടുണ്ട്. 60-ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ആഭരണപ്രമികളുടെ വില്ലൻ ട്രംപ് തന്നെ- പുതുചരിത്രം കുറിച്ച് പൊന്നിന്റെ കുതിപ്പ്, പവന് 64,600 രൂപയായി

അതേസമയം കൂടുതൽ ചോദ്യംചെയ്യലിനായി മുഖ്യ പ്രതി അനന്തുകൃഷ്ണനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലത്ത് രജിസ്റ്റർ ചെയ്ത കേസിൽ കോടതി അനുമതിയോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയിൽ ഹാജരാക്കണം.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച്. 50,000-ത്തിനടുത്ത് ആളുകൾ വിവിധ പദ്ധതികൾക്കായി പണം നൽകിയിട്ടുണ്ട്. 18,000-ത്തോളം സ്‌കൂട്ടറുകൾ അനന്തുവും സംഘവും കൈമാറി. ലാപ്ടോപ്പ്, തയ്യൽ മെഷീൻ, രാസവളം എന്നിവയ്ക്കും പണം നൽകിയവർ നിരവധിയാണ്. ലഭിച്ച പണം അപേക്ഷകരല്ലാത്തവർക്ക് ബാങ്ക് വഴിയും അല്ലാതെയും കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഇടപാടുകളിൽ അനന്തു നേരത്തേ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. സംശയങ്ങൾ ബാക്കി നിൽക്കുന്നതിനാൽ അനന്തുവിന്റെ സാന്നിധ്യത്തിൽ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

കൂടാതെ അനന്തുവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നീക്കവും ക്രൈംബ്രാഞ്ച് തുടങ്ങി. ഇതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിട്ടുണ്ട്. കുടയത്തൂരിൽ അഞ്ചിടത്ത് അനന്തുകൃഷ്ണൻ ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

അതേസമയം പാതിവില തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്. ലാലി വിൻസെന്റ് രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ ജാമ്യം അനുവദിക്കണമെന്നുമാണ് നിർദേശം.

നിയമോപദേശം നൽകിയ വകയിലാണ് അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയതെന്ന് ലാലി വിൻസെന്റ് വ്യക്തമാക്കിയിരുന്നു. സമാന കേസിലെ മറ്റു ചില പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയും കോടതി തീർപ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ മൂന്നാഴ്ചയ്ക്കകം ഹാജരാകാനും മൂന്നുദിവസം ചോദ്യംചെയ്ത ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും നിർദേശിച്ചിട്ടുണ്ട്. അറസ്റ്റുണ്ടായാൽ ജാമ്യ ഹർജി നൽകുന്ന പക്ഷം മജിസ്‌ട്രേറ്റ് കോടതി അന്നുതന്നെ നിയമപരമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026