BREAKING NEWS

കളിക്കിടെ കയ്യിൽ തടഞ്ഞത് പൊട്ടാതെ കിടന്ന ഷെൽ, ഗ്രാമത്തിലേക്ക് നിരക്കി കൊണ്ട് പോകുമ്പോൾ സ്ഫോടനം, പാകിസ്ഥാനിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

ഖൈബർ പഖ്തുൻഖ്വ: കളിച്ചത് ഭീമാകാരൻ ഷെല്ലിന് മുകളിൽ. പാകിസ്ഥാനിൽ കളിസ്ഥലത്ത് മോട്ടോർ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരം. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലാക്കി മാർവാത് ജില്ലയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ്

കളിസ്ഥലത്തിന് താഴെയായി ഷെല്ല് കിടന്നത് അറിയാതെയായിരുന്നു കുട്ടികൾ ഇവിടെ കളിച്ചിരുന്നത്. കളിക്കിടെ കുട്ടികളിൽ ഒരാൾ ഷെല്ല് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികൾ ഷെല്ല് അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. കുട്ടികളാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ ബന്നു പ്രാദേശിക പൊലീസ് മേഖലയിലെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡും മേഖലയിലെത്തിയിട്ടുണ്ട്.

സ്ഫോടനം മേഖലയിൽ ആകെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പ്രതികരിക്കുന്നത്. കുട്ടികൾ വലിച്ചും നിരക്കിയുമായി ഷെല്ല് ഗ്രാമത്തിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടാവുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും ഖലീഫ ഗു നവാസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ പാകിസ്ഥാനിലുണ്ടാവുന്ന ആദ്യത്തെ അപകടമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026