BREAKING NEWS

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ!! കുട്ടിയുടെ മരണം ശ്വാസം മുട്ടി? കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിൽ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിലെന്ന് റിപ്പോർട്ട്. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽ യസവാണ് മരിച്ചത്.

മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

അതേസമയം കുട്ടിയുടെ മരണത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്താൻ സാധിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം തീയിട്ട് കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026