BREAKING NEWS

പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എന്റേതല്ല, ഒരു വാഹനം മാത്രമാണ് എൻറേത്!! വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ സമീപിക്കാറുണ്ട്, സഹായികളുമുണ്ട്!! അമിത് ചക്കാലയ്ക്കൽ, ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജം, അടിമുടി ദുരൂഹത

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ പ്രതികരണവുമായി ന‌‌ടൻ അമിത് ചക്കാലയ്ക്കൽ. കസ്റ്റംസ് വീട്ടിലെത്തി ഗരേജിൽ പരിശോധന നടത്തിയിരുന്നെന്നും തൻറെ ഒരു വാഹനം കൊണ്ടുപോയിയെന്നും നടൻ വെളിപ്പെടുത്തി. തൻറെ ഗരേജിൽ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാർട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. കോയമ്പത്തൂർ സംഘത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.

ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാർട്സ് വിൽക്കുകയായിരുന്നു. ഈ പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എൻറെതല്ല. ഒരു വാഹനം മാത്രമാണ് എൻറേത്. ആ വണ്ടി കഴിഞ്ഞ അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്നതാണ്. അതുപോലെ സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാൻ ഇടനിലക്കാരനായി താൻ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ എന്നെ സമീപിക്കാറുണ്ട്. ആ വാഹനങ്ങൾ താൻ ഇൻസ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ടെന്നും അമിത് പ്രതികരിച്ചു.

കൂടാതെ സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാൽ നിലവിൽ ദുൽഖർ സൽമാനുമായും പ്രൃത്വിരാജുമായും ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു. അതേസമയം അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ നടന്റെ ബെനാമി ഇടപാടും പരിശോധിക്കും

. കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ അടിമുടി ദുരൂഹതയെന്നും റിപ്പോർട്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലായെന്നും കസ്റ്റംസ് വ്യക്തമാക്കി. അതോടൊപ്പം വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു, ദിവസങ്ങളോളം ലൈം​ഗികമായി പീഡിപ്പിച്ചു, 45 കാരിക്കെതിരെ പോക്സോ കേസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026