BREAKING NEWS

ചെന്നിത്തലയെപ്പോലെ അരമുറുക്കി അമിത്ഷായും; മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചു വിലങ്ങിടാൻ വൻ കർമ്മ പദ്ധതി; ലഹരി കടത്തും വില്പ്പനയും ഉപയോ​ഗവും തടയാനുള്ള തീവ്രയത്നത്തിന് നാളെ തുടക്കമാകും

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകൾ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമ്മപദ്ധതിയുമായി കേന്ദ്രസർക്കാർ. കേരളത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള നടപടികൾക്ക് തുടർച്ചയായി കൂടുതൽ ശക്തമായ ദേശീയ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്.

‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026–2029)’ എന്ന പേരിലുള്ള പുതിയ ലഹരിവിരുദ്ധ പദ്ധതിയാണ് നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട ലക്ഷ്യങ്ങളും സമയപരിധികളും വ്യക്തമാക്കുന്ന സമഗ്ര പദ്ധതിയാണിത്.

പദ്ധതിയുടെ തുടക്കമായി, രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ നാളെ ഒറ്റയടിക്ക് നശിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലഹരി മാഫിയകൾക്കെതിരായ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

പുതിയ പദ്ധതിയുടെ ഭാഗമായി ലഹരി കടത്തും വിതരണവും തടയുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കൂടാതെ, ലഹരിക്കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപക ഡിജിറ്റൽ ഡാറ്റാബേസ് ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കും.

ലഹരിമരുന്ന് കേസുകളിൽ വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അമ്മയുടെ യോഗത്തില്‍ സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ല, ശ്വേത മേനോന്‍ 45 ദിവസമല്ലേ ചോദിച്ചുള്ളൂ, കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല, പാളിച്ചകളുണ്ടായത് ഭരണസമിതിയുടെ പരിചയക്കുറവുമൂലം, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്ന് ബീനാ ആന്റണി

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026