BREAKING NEWS

ഉന്നം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്!! തദ്ദേശതിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മത്സരിച്ച് ബിജെപി വിജയക്കൊടി പാറിക്കും, ബിജെപി ഉത്തരേന്ത്യൻ പാർട്ടിയാണെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്- അമിത് ഷാ

· · 1 min read
Share: Copied!

തിരുവനന്തപുരം: വിദേശത്തുള്ള മുഖ്യമന്ത്രി ബിജെപിയുടെ വലിയ പരിപാടി തിരുവനന്തപുരത്ത് നടക്കുകയാണെന്ന് മനസിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. ബിജെപി ഉത്തരേന്ത്യൻ പാർട്ടിയാണെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. എന്നാൽ അസമിലും ത്രിപുരയിലും ഒഡീഷയിലും തെലങ്കാനയിലും പാർട്ടി ശക്തമായ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടി സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. ഇടതുഗുണ്ടകൾ കൊന്നൊടുക്കിയ ബിജെപി പ്രവർത്തകരുടെ സ്വപ്‌നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്നും അമിത്ഷാ. കേരളത്തിലും അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

അതേസമയം ഇടതു- വലതു പാർട്ടിക്കെതിരേയും അമിത്ഷാ ആരോപണമുന്നയിച്ചു. ഇടതുവലതു സർക്കാരുകൾ അഴിമതിക്കാരാണ്. എക്‌സാലോജിക് അഴിമതി, സഹകരണബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷൻ, കെ ഫോൺ, പിപിഇ കിറ്റ് അഴിമതി എന്നിവ ഇടതുസർക്കാരിന്റേതാണ്. സർക്കാർ സ്‌പോൺസേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വർണക്കടത്ത്. യുഡിഎഫും അവസരം കിട്ടിയപ്പോൾ അഴിമതി നടത്തി.

എന്നാൽ മോദി സർക്കാർ 11 വർഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാൻ കഴിയില്ല. പിഎഫ്‌ഐ പടർന്നുപന്തലിച്ചപ്പോൾ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിച്ച് ദേശവിരുദ്ധശക്തികളെ ജയിലിൽ അടച്ചെന്നും അമിത് ഷാ പറഞ്ഞു. മന്നത്തു പത്മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തിൽ എൻഡിഎ ഭരണം സ്ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മാവേലിക്കര സ്‌കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകൾ കഴുകിച്ചു!! ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട കാലത്ത് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം, ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല- റിപ്പോർട്ട് കിട്ടിയാലുടൻ നടപടി- വിദ്യാഭ്യാസ മന്ത്രി

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026