BREAKING NEWS

‘സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണം, ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്ക് കാരണമാകും’ : ആഭ്യന്തര മന്ത്രി ഇരിക്കെ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ; ‘പ്രതികരിക്കാനില്ലെ’ന്ന് ചെന്നിത്തല

· · 1 min read
Share: Copied!

ആലപ്പുഴ:  സിപിഎം നേതൃത്വത്തെയും എൽഡിഎഫ് കൗൺസിലർമാരെയും രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയിലുണ്ടായിരുന്നു.

നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം നടക്കുമെന്ന വിവരം മുൻകൂട്ടി ലഭിച്ചിരുന്നെങ്കിലും, അത് അറിയിക്കുന്നതിൽ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് വീഴ്ച വരുത്തിയെന്നും സുധാകരൻ ആരോപിച്ചു.

സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ഇത്തരം ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ജി. സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. ജനങ്ങൾ തെരഞ്ഞെടുത്ത മുതിർന്ന നേതാവിനെ കരിങ്കൊടി കാട്ടിയും അധിക്ഷേപിച്ചും അപമാനിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജി. സുധാകരനെ അപമാനിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണമെന്നും കോൺഗ്രസിന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരൻ ഉന്നയിച്ച ‘കൂട്ടുകച്ചവട’ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും, എക്സാലോജിക് കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026