BREAKING NEWS

കോളറിന് കുത്തിപ്പിടിച്ചു, മണിക്കൂറുകളോളം ഭക്ഷണം നല്‍കിയില്ല, കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭയമാകുന്നു, പത്തനംതിട്ട വ്യാജ പരാതിയില്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷിതാക്കള്‍

· · 1 min read
Share: Copied!

കൂടല്‍: പത്തനംതിട്ടയിലെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ  ആരോപണവുമായി കസ്റ്റഡിയിലെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമാര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറയുന്നു. മക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷം കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. വീട് വളഞ്ഞാണ് പൊലീസ് കുട്ടികളെ അറസ്റ്റ് ചെയ്തത്.

പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ യൂണിഫോം ധരിച്ചിരുന്നില്ല. കുട്ടികള്‍ക്ക് മണിക്കൂറുകളോളം ഭക്ഷണം നല്‍കിയില്ല. കുറ്റമേറ്റെടുക്കാന്‍ പൊലീസ് കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് പൊലീസിനെതിരെ രംഗത്തുവന്നത്.

കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന ഭയത്തിലാണ് ഇവരിൽ പലരും. കുട്ടികള്‍ വലിയ മനോവിഷമത്തിലാണ്. അവര്‍ പഠിക്കാന്‍ പോകുന്നില്ലെന്ന് വിഷമത്തോടെ പറഞ്ഞു. തങ്ങള്‍ക്ക് നീതി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026