BREAKING NEWS

യു പി പൊലീസിന് കൂറ് രാഷ്ട്രീയ മേലാളന്മാരോട്, ഇവരുടേത് ഫ്യൂഡൽ ചിന്താഗതി, ഭരണഘടനയെ ബുദ്ധിമുട്ടായാണ് ഇവര്‍ കാണുന്നത്, രൂക്ഷവിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി, ഭരണമെന്നത് പൊതുസേവനത്തേക്കാൾ വ്യക്തിപരമായ അധീശത്വത്തിനുള്ള ഉപകരണമായി ചുരുക്കിയെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് വിനോദ് ദിവാകറിന്റേതാണ് നിരീക്ഷണം. സംസ്ഥാനത്തിന്റെ ഭരണസംവിധാനം ആഴത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന് വിധേയമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നടപടകളേക്കാൾ രാഷ്ട്രീയ പക്ഷപാതത്തിന്റെ ഉപകരണങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി. നേതാക്കളുടെ വിശ്വസ്തരായി കണക്കാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് നിയമനങ്ങളിൽ മുൻഗണന ലഭിക്കുന്നു. ഇതിന്റെ ഫലമായി സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ പ്രാധന്യമില്ലാത്ത നിയമനങ്ങളിലേക്ക് ഒതുക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ കൂറ് ഭരണഘടനയോടല്ല, ഭരണസംവിധാനത്തോടാണ്. രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്തുന്നതായി പോലീസ് നടപടികൾ മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലുകളും സെലക്ടീവായ അടിച്ചമർത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.’ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു വലിയ വിഭാഗം നിയമവാഴ്ചയെ ഭരണഘടനാപരമായ കടമയായി കാണുന്നില്ല, ഒരു ബുദ്ധിമുട്ടായാണ് കാണുന്നത്. ശരിയായ നടപടിക്രമങ്ങളില്ലാതെ അറസ്റ്റുകൾ നടത്തുന്നു. പലപ്പോഴും ദുരുദ്ദേശ്യത്തോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് പ്രതിരോധ, കരുതൽ നിയമങ്ങൾ യാതൊരു കാരണവുമില്ലാതെ ഉപയോഗിക്കുന്നു’, ജസ്റ്റിസ് വിനോദ് ദിവാകർ പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026