BREAKING NEWS

ശമ്പളവും അകമ്പടിയും ആവശ്യമില്ല, ഏൽപിച്ച പണി കൃത്യമായി ചെയ്യും!!! കൈക്കൂലി വാങ്ങുമെന്ന ഭയവും ഇല്ല… ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ

· · 1 min read
Share: Copied!

ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അൽബേനിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് നിർമിച്ച വിർച്വൽ മന്ത്രിയാണ് അൽബേനിയയിൽ അധികാരമേറ്റിരിക്കുന്നത്. ഡിയേല (Diella) എന്നാണ് പേര്.

വെറുതെ പ്രദർശനത്തിന് വേണ്ടിയല്ല ഈ ഉദ്യമം. അൽബേനിയൻ (Albania) ഭരണകൂടം കാര്യമായി തന്നെയാണ്. രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കാനും അഴിമതി തുടച്ചുനീക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. സെപ്റ്റംബർ 11 ന് ടിറാനയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങിലാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.രാജ്യത്ത് ഒരിക്കൽ ഒരു ഡിജിറ്റൽ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ കഴിഞ്ഞ വർഷം പറഞ്ഞിരുന്നുവെങ്കിലും അത് ഇത്രവേ​ഗം യാഥാർഥ്യമാവുമെന്ന് ആരും കരുതിയിരുന്നില്ല. അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അം​ഗമാണ് ഇപ്പോൾ ഡിയേല.

മന്ത്രിയെന്ന നിലയിൽ സുപ്രധാന ചുമതലകളാണ് സർക്കാർ ഡിയേലക്ക് നൽകിയിരിക്കുന്നത്. സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും ചെലവുകളും കമ്പനികളുടെ യോ​ഗ്യതയും ഇനി ഡിയേല പരിശോധിക്കും. ടെൻഡറുകൾക്കായി ലോകത്തെവിടെ നിന്നും യോ​ഗ്യരായ ആളുകളെ കണ്ടെത്താനും ഡിയേലയ്ക്ക് അധികാരമുണ്ട്.

ടെൻഡറുകൾ നൽകുന്നതിൽ മനുഷ്യരായ മന്ത്രിമാരുടേയും ഉദ്യോ​ഗസ്ഥരുടേയും ഭാ​ഗത്ത് നിന്നുണ്ടാകുന്ന മുൻവിധികളും താത്പര്യങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മാത്രവുമല്ല ഈ മന്ത്രിക്ക് ശമ്പളം വേണ്ട.പോലീസിന്റേയും പട്ടാളത്തിന്റേയും അകമ്പടിയോ ആവശ്യമില്ല. ഏൽപിച്ച പണി കൃത്യമായി ചെയ്യും. കൈക്കൂലി വാങ്ങുമെന്ന ഭയവും വേണ്ട.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഥാപാത്രമായ (AI Character) ഡിയേലക്ക് മനുഷ്യരു‍ടെ മേൽനോട്ടം ആവശ്യമാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ പങ്കുവെച്ചിട്ടില്ല.

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026