BREAKING NEWS

അച്ഛനും അമ്മയും ചേർന്ന് മകളെ കൊലപ്പെടുത്തിയിട്ട് അത് ആത്മഹത്യയാക്കാൻ ആ മൃതദേഹവുമായി കാത്തിരുന്നത് ആറര മണിക്കൂർ!! കേസിന്റെ ​ഗതിമാറ്റിയത് എയ്ഞ്ചലിന്റെ കഴുത്തിലെ പാട്, ആദ്യം ജെസിയുടെ കുറ്റനിഷേധം, ഒടുവിൽ കൈ പിടിച്ചുവച്ചതായി മൊഴി

· · 1 min read
Share: Copied!

ആലപ്പുഴ: അമ്മയുടെ സഹായത്തോടെ പിതാവ് മകളെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പോലീസിന്റെ പഴുതടച്ച അന്വേഷണം. ആദ്യം എയ്ഞ്ചലിന്റേത് ആത്മഹത്യയാകും എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നായിരുന്നു പോലീസിന്റെ നി​ഗമനം.

എന്നാൽ മൃതദേഹം കണ്ട ചെട്ടികാട് ആശുപത്രിയിലെ ഡോക്ടറുടെ സംശയമാണ് മൂന്നുപേരുടെ പങ്ക് വെളിച്ചെത്തെത്തിച്ചത്. എയ്ഞ്ചലിന്റെ കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പോലീസിൽ അറിയിച്ചു. തുടർന്നു പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്.

ഇതോടെ പിതാവ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിച്ചു. പക്ഷെ ഫ്രാൻസിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടെന്നു പോലീസിന് വ്യക്തമായത്. പിന്നീടു അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നൽകിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. പോലീസിന്റെ ആദ്യ ചോദ്യം ചെയ്യലിൽ നിഷേധിച്ചെങ്കിലും ഒടുവിൽ ജെസി കുറ്റം സമ്മതിച്ചു.

ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പോലീസിലെത്തി വീട് പൂട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. മകളെ പിതാവ് കൊല്ലാൻ ശ്രമിച്ചപ്പോൾ കൈ പിടിച്ചുവച്ചത് അമ്മ ജെസിയായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ.

അതേസമയം എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരൻ അലോഷ്യസാണ്. രാത്രി 11 മണിയോടെ എയ്ഞ്ചൽ കൊല്ലപ്പെട്ടെന്നു മനസിലാക്കിയ മാതാപിതാക്കൾ അലോഷ്യസിനെ വിളിച്ചുവരുത്തുകയായിരുന്നു. മരിച്ചനിലയിൽ കാണുകായിരുന്നുവെന്നു പറയാൻ മൂവരും കൂടി തീരുമാനിക്കുകയായിരുന്നു. 12 മണിയോടെ അലോഷ്യസ് മടങ്ങിപ്പോയി.

തുടർന്നു പിറ്റേന്നു രാവിലെ ആറരയോടെ മകൾ മരിച്ചെന്നു പറഞ്ഞു കുടുംബാംഗങ്ങൾ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ടെത്തിയ അയൽക്കാർക്ക് സംശയം തോന്നിയില്ല. മരണവിവരം പോലീസിൽ അറിയിക്കേണ്ടെന്നു വീട്ടിലെത്തിയ വാർഡ് അംഗത്തോട് അമ്മാവൻ അലോഷ്യസ് പറഞ്ഞതു സംശയത്തിനിടയാക്കി. എയ്ഞ്ചൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതാണെന്നാണ് ഇയാൾ എല്ലാവരെയും അറിയിച്ചത്. എന്നാൽ അസ്വാഭാവിക മരണത്തിനാണു പോലീസ് ആദ്യം കേസ് എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ സൂചനകളെത്തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു. മകളുടെ രാത്രി സ‍ഞ്ചാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഫ്രാൻസിസിന്റെ മൊഴി.

തകർന്നുവീണ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല, പഞ്ചായത്തുമായി സഹകരിക്കാറില്ല, പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധം- ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ്

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026