CINEMA

“അല കടലും കാറ്റും കാമിക്കില്ലേ…ഇനി അവളും ഞാനും പ്രേമിക്കില്ലേ…. ” സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം

· · 1 min read
Share: Copied!

1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് ആ വർഷത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു.

26 വർഷങ്ങൾക്ക് ശേഷം, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “സാഹസം” എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
പാലാരിവട്ടത്ത് സം​ഗീത സംവിധായകന്റെ വാടകവീട്ടിലേയ്ക്ക് പതിവായി കുട്ടികൾ വന്നുപോകുന്നു; രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; വലയിൽ വീണത് ​ഗായകൻ, 12 എൽഎസ്ഡി സ്റ്റാംപുകളുമായി ഡാൻസാഫിന്റെ പിടിയിൽ
14 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'പപ്പടം കൊടുത്തില്ല, പിന്നെയാണ് ജഡായു ,തൂവൽ പോലും തരത്തില്ല', ജഡായുവിനെ വിട്ടുകൊടുക്കാതെ കൊല്ലംകാർ; അവകാശവാദവുമായി ആന്ധ്രയും തമിഴ്‌നാടും
13 Nov 2026