BREAKING NEWS

“ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിചാകും അങ്ങനെ ചെയ്തത്, സവർണ്ണ ആധിപത്യം കൊണ്ട് വന്നേക്കുവാണ് തമ്പ്രാൻ ശിവൻ കുട്ടി”, വിഷം മനസ്സിൽ വെച്ച് നോക്കിയാൽ നമ്മൾ ഓരോരുത്തരും ചെയ്യുന്ന പലതും കുഴപ്പം പിടിച്ചതാണ്- വി മുരളീധരന് പിന്തുണയുമായി അഖില്‍ മാരാര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വി മുരളീധരൻ എംഎൽഎയെ പിന്തുണച്ച് അഖില്‍ മാരാര്‍.  ഒരു മിഠായിക്ക് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുത്തോട്ടെയെന്ന് ചിന്തിച്ചാകും മുരളീധരൻ അങ്ങനെ ചെയ്തതെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒപ്പം വിഷയത്തിൽ മുൻവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുരളീധരന് എതിരെ രം​ഗത്ത് എത്തിയതിനെതിരെയും അഖിൽ വിമർശനം ഉയർത്തി. ‘തമ്പ്രാൻ ശിവൻ കുട്ടി’, എന്ന് വിശേഷിപ്പിച്ചായിരുന്നു വിമർശനം. “വി മുരളീധരൻ എംഎൽഎ കൊച്ചു കുട്ടികൾക്ക് മിഠായി ഡെസ്കിൽ വിതറി ഇട്ട് കൊടുത്തത് ഹീനമായ പ്രവർത്തി എന്ന് മുൻ വിദ്യ ആഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

പകരം അദ്ദേഹത്തിന്റെ പാർട്ടി ചെയ്തത് പോലെ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടി കൊല്ലുന്ന പോലെയുള്ള പ്രവർത്തി ചെയ്താൽ അവരുടെ ഭാവിക്ക് ഏറെ ഗുണം ഉണ്ടായാനെ എന്നും അദ്ദേഹം മനസ്സിൽ കുറിച്ചു. NB : ഒരു മിഠായി കൊടുക്കുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിചാകും അദ്ദേഹം അത് ചെയ്തത്. ആ വിഷയത്തിൽ പോലും സവർണ്ണ ആധിപത്യം കൊണ്ട് വന്നേക്കുവാണ് തമ്പ്രാൻ ശിവൻ കുട്ടി”, എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ. ‘ചെയ്ത ആക്ട് തെറ്റാണു ഉദ്ദേശം നിങ്ങളുടെ വ്യാഖ്യാനം അല്ല. ഞാൻ ഒരു മനുഷ്യനെ വിലയിരുത്തുന്നത് അവന്റെ ഉദ്ദേശ ശുദ്ധി കൊണ്ടാണ്. മനസ്സിൽ വെച്ച് പുറമെ പലതും കാണിക്കുന്ന കാപട്യങ്ങൾ എതിർക്കുന്നതും അതുകൊണ്ടാണ്.

സാന്റാക്ലോസ് വന്ന് കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ടവർക്ക് അതൊരു മോശം പ്രവർത്തി ആയി തോന്നുമോ. വേദിയിൽ നിന്ന് സദസിലേക്ക് സ്നേഹപൂർവ്വം സമ്മാനങ്ങൾ എറിഞ്ഞു നൽകുന്നത് കണ്ടിട്ടില്ലേ. വിഷം മനസ്സിൽ വെച്ച് നോക്കിയാൽ നമ്മൾ ഓരോരുത്തരും ദിവസേന ചെയ്യുന്ന പലതും കുഴപ്പം പിടിച്ചതാണ്’, എന്ന്  അഖില്‍ കുറിച്ചിട്ടുണ്ട്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026