BREAKING NEWS

‘എനിക്ക് സീറ്റ് നല്കാൻ രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും താൽപ്പര്യമുണ്ടായിരുന്നു; മല്‍സരിപ്പിക്കാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കണമെന്ന് പറഞ്ഞിരുന്നു; പാർട്ടിയും ചർച്ച ചെയ്തു; മുസ്​ലിം സംഘടനകള്‍ക്ക് താല്പര്യമില്ലായിരുന്നെന്നാണ് അറിഞ്ഞത്‘- അഖിൽ മാരാർ

· · 1 min read
Share: Copied!

കൊല്ലം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാൻ രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും താൽപ്പര്യമുണ്ടായിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. അഖിലിനെ സ്ഥാനാർഥിയാക്കാൻ അനുയോജ്യമായ സീറ്റ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സതീശൻ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

കോൺഗ്രസിനോട് അടുത്തുനിന്നിരുന്ന സമയത്തും തനിക്ക് എൻഡിഎയുടെ ചില ആശയങ്ങളോട് താൽപ്പര്യമുണ്ടായിരുന്നുവെന്നും കമ്മ്യൂണിസം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ലെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. മാർക്സ് തന്നെ അതിനെക്കുറിച്ച് അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ആ ആശയത്തിൽ നിന്ന് മാറിയതാണെന്നും, പിണറായി വിജയന്റെ നേതൃത്വത്തിൽ ഉണ്ടായ മാറ്റം മൂലം ‘പിണറായിസം’ രൂപപ്പെട്ടുവെന്നും അത് ജനങ്ങളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നമ്മുടെ ഉള്ളിലൊരു കമ്മ്യൂണിസമുണ്ട്. പക്ഷേ അതല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്, ഇതൊരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ആശയമാണെന്ന്. നടപ്പിലാക്കാന്‍ പറ്റാത്ത ഒരു ആശയത്തിന് പിന്നാലെ നടക്കുന്ന വിഡ്ഢികളാണ് കമ്മ്യൂണിസ്റ്റുകള്‍. അല്ലെങ്കില്‍ അവര്‍ കാലാനുസൃതമായി മാറണം. പിണറായി അങ്ങനെ മാറാന്‍ ശ്രമിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പത്ത് വര്‍ഷം ഭരിക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോള്‍ കമ്മ്യൂണിസം നശിക്കുകയും പിണറായിസം വരികയും ചെയ്തു. അത് ജനങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല.

നേരത്തെ മുതലേ എന്‍റെ പല ആശയങ്ങളും എന്‍ഡിഎക്കൊപ്പമുണ്ട്. സവര്‍ക്കറെ ഞാന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. സവര്‍ക്കറെ വര്‍ഗീയവാദി എന്ന് വിളിക്കുമ്പോഴും 1950 ന് മുന്‍പ് സവര്‍ക്കര്‍ പറഞ്ഞ കടുത്ത ഹിന്ദുത്വത്തെ പറ്റി പറയുമ്പോഴും ആലോചിക്കണം, അന്നത്തെ ഇന്ത്യ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ വരുന്ന രാജ്യമല്ല. ഭരണഘടന എഴുതിയിട്ടില്ല, അയാള്‍ക്ക് അത് എഴുതിക്കൂടേ, അയാള്‍ തെറിവിളിച്ചത് ഒരുപക്ഷേ പിന്നീട് പാകിസ്ഥാനിലേക്ക് പോയ മുസ്​ലിങ്ങളെ ആണെങ്കിലോ?,’ അഖില്‍ ചോദിച്ചു.

രമേശ് ചെന്നിത്തലക്ക് തന്നെ മല്‍സരിപ്പിക്കണം എന്ന് ആഗ്രഹമുള്ളതായിട്ടാണ് അറിഞ്ഞത്. അഖിലിനെ മല്‍സരിപ്പിക്കാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കണമെന്ന് വി.ഡി.സതീശനും പറഞ്ഞിരുന്നു. കെ.സി.വേണുഗോപാലിനെ കാണാനിരുന്നതാണ്. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കന്മാരും ഒരു മാധ്യമപ്രവര്‍ത്തകനും എന്നോട് പറഞ്ഞു, ചില മുസ്​ലിം സംഘടനകള്‍ക്ക് അഖിലിനോട് താല്‍പര്യമില്ല. പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ക്കിടയില്‍ അത് ചര്‍ച്ചയായിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഈ നേതാക്കന്മാരെയൊക്കെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുവെന്നും പിന്നീട് ട്വന്‍റി 20 തനിക്ക് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026