BREAKING NEWS

പറ്റിച്ചത് ആഫ്രിക്കക്കാരൻ, ഒറിജിനലാണെന്നു പറഞ്ഞ് വ്യാജൻ നൽകി, ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ!! നാളെ നാട്ടിലെത്തിക്കും, കുറ്റകൃത്യത്തിനു പിന്നിൽ അമ്മായിയമ്മയ്ക്ക് മരുമകളോടുള്ള അവ​ഗണന

· · 1 min read
Share: Copied!

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കി ജയിലിലാക്കി ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് പിടിയിലായത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. കുറ്റകൃത്യത്തിനു ശേഷം ദുബായിക്കു ലിവിയയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയോടുള്ള വൈരാ​ഗ്യത്തിൽ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് മുങ്ങുകയായിരുന്നു.

ലിവിയയെ നാളെ കേരളത്തിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ പോലീസ് പിടികൂടിയിരുന്നു. ലിവിയയുടെ നിർദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എൽ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു.

തുടർന്ന് പോലീസ് ലിവിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാൻ കാരണമെന്നാണ് നാരായണ ദാസിൻറെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.

അതേസമയം ബെംഗളൂരുവിൽ വെച്ച് ആഫ്രിക്കക്കാരനിൽ നിന്നാണ് ഇവർ ഒറിജിനലാണെന്ന് ഉറപ്പിച്ച് എൽഎസ്ഡി സ്റ്റാംപുകൾ വാങ്ങിയതും ഷീല സണ്ണിയുടെ ബാഗിൽ വെച്ചതും. എന്നാൽ പോലീസ് പരിശോധനയ്ക്ക് ശേഷമാണ് തങ്ങൾ വാങ്ങിയത് വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണെന്ന് ഇവർ അറിയുന്നത്. അങ്ങനെയൊരു ചതി നടന്നകൊണ്ടുമാത്രമാണ് തനിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായതെന്നു ഷീല സണ്ണി മുൻപ് പ്രതികരിച്ചിരുന്നു.

സഹോദരിക്ക് അമ്മായിഅമ്മയായ ഷീലയിൽ നിന്നുണ്ടായ അവഗണനയുടെ പ്രതികാരമായിട്ടാണ് ലിവിയ ഇങ്ങനെ ചെയ്തതെന്നാണ് നാരായണദാസിൻറെ മൊഴി. ലിവിയയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.

ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നു..; ആക്രമണത്തെ സിപിഎം അപലപിക്കുന്നു.., മോദിയുടെ നിലപാട് അറിയണമെന്നും എം.എ ബേബി

BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026